വിമാനത്താവളത്തിലെ മൌനമുഹൂര്‍ത്തങ്ങള്‍
പറയാന്‍ മറന്ന വാക്കില്‍
മൌനം ചേക്കേറിയ
വിഹ്വല നിമിഷം
കണ്ണിരിനുപ്പില്‍ പുളഞ്ഞു .
അരുതെന്ന്‍ വിലക്കാനാഞ്ഞ
മനസ്സ് ,
നിസ്സഹായതയുടെ
നിര്ച്ചുഴിയില്‍ വീണ് മറഞ്ഞു
ഒരു യാത്രയുടെ തുടക്കം
ഒരു വിരഹകാണ്ന്ധത്തിന്റെയും
സ്വപ്നങ്ങള്‍ ,കണ്ണിരില്‍ ചാലിചെഴ്തുന്ന-
മരുപ്പച്ചയിലെക്ക്
ആകാശയാനമിവിടെ തുടങ്ങുന്നു
നിശബ്ദം മിഴികളാല്‍ വിട .
അഴലിന്‍ ശ്യാമതീര്‍ത്ഥ്ങ്ങളില്‍ നിരാടുമീ
ഘന മൌനമുഹൂര്‍ത്തങ്ങളതിവാചാലം
അവ മറക്കുവാനെ കഴിയില്ലൊരിക്കലും
വൃഥാ നാം ശ്രമിക്കിലും.......
