Friday, July 1, 2011

കവിത

1
2 Buzz This
മാപ്പ്‌
ഒന്ന്
ദ്രവിക്കുമോലയില്‍ മരിക്കുമക്ഷരം
ചികഞ്ഞകത്തൊരാള്‍ മറയുമോരോ
സുകൃതങ്ങളെണ്ണി,
ഇടക്കയുണരുമ്പോല്‍ഇടയ്ക്ക്‌ ചൊല്ലുന്നു..
. ഉണര്‍ന്നിരുന്നിതുംഉണ്ണീ,
ഹൃദിസ്ഥമാക്കുക.
ജ്വലിക്കും യൌവനയുക്തിയില്‍,
വേണ്ട നിണ്റ്റെ ജരച്ച പൈതൃകമെന്ന്
തിരസ്കരിച്ചകലുമ്പോള്‍
തപിക്കുമേതോ
ഭോഗ- തര്‍ഷയില്‍
തേടുന്നിവനൊരു കാമതീര്‍ത്ഥം
രണ്ട്‌
ചോരതുപ്പി മരിക്കും പകലിന്‍
ജഢം തിന്നുടല്‍ ചീര്‍ത്ത-
രാവിന്നാസുരതകളില്‍
രമിക്കേ ഒര്‍ത്തില്ലൊ,ടുവില്‍
ഗൃഹഗര്‍ഭത്തിലാര്‍ത്തനായി
കിടക്കുമ്പോള്‍
മലിനഭൂതത്തിലേക്കൊരു നാഭീനാളി
ശ്ളഥസ്മൃതി ചേര്‍ക്കുമെന്ന്,
മനമിരുണ്ട്‌ വിങ്ങുമെന്ന്...

4 comments:

ജാനകി.... said...

ശതവിഘ്നമറുത്ത ജീവ-
കാലത്തിന്നളവുകോൽ ഒടിഞ്ഞൊടുങ്ങുമെന്ന്..

വേണാട്ടരചാ..., വളരെ ഭംഗിയായി എഴുതിയിരിക്കുന്നു..
ആധുനീകത്തിന്റെ കൃത്രിമത്വം ഇല്ലാതെ.....

http://venattarachan.blogspot.com said...

നന്ദി ജാനകി.ചിന്ത.കോമില്‍ ഇത്‌ പ്രദ്ധീകരിച്ചിരുന്നു.

പൈമ said...

നല്ല പേര് ...ലയൌറ്റ് കാണാന്‍ രസമുണ്ട് ...കവിത ഇഷ്ടപ്പെട്ടു ..
ഭോഗ- തര്‍ഷയില്‍ ---ഇത് മനസിലായില്ല ....
സ്നേഹത്തോടെ പ്രദീപ്‌

http://venattarachan.blogspot.com said...

തര്‍ഷ-ദാഹം ഭോഗം- അനുഭവിക്കുക.