Thursday, June 30, 2011

കവിത

1
2 Buzz This
പരസ്പരം


ആഴത്തില്‍
ഒരോ അടരിലേക്കും
ഒരോ മൌനയാത്ര....
നീ നിന്റെ നനവിനാല്‍
എന്നെപ്പുണരുമ്പോള്‍
മെല്ലമാത്രമടരുന്ന
നിലാവിന്‍ തുള്ളിയായ്‌
ഇറ്റിറ്റ്‌ നിന്നിലലിയും ഞാന്‍.

നീയില്ലെങ്കില്‍
വാക്കാല്‍ വ്യൂഹം ചമച്ചും
നോക്കാല്‍ എയ്തും
ഞാനെന്നെ വീഴ്ത്തും,
ഇരുളാല്‍ ചുഴികള്‍ മെനഞ്ഞകമേ
തരിശിന്‍ വിശാലത നീന്തും
പ്രളയം ഭയന്നുണര്‍വിലും
തേകിത്തെളിക്കും മരീചിക.

അല്ലെങ്കില്‍
പറയാന്‍ മറന്ന വാക്ക്‌
പൂരിപ്പിച്ച മൌനത്തിലെ
ലവണാംശം തേടുന്ന കാറ്റായ്‌
ഒരു യാത്രിയ്ക്കും
ഊര്‍ജ്ജമാകാതെ
പായ്മരങ്ങളെ ഒഴിവാക്കി
തിരകള്‍ക്ക്‌ മീതെ
ചൂളം കുത്താതെ
ഗന്ധഹീനമായ്‌
അലയും........

2 comments:

Unknown said...

കവിത ഇഷ്ടപ്പെട്ടു... :)

http://venattarachan.blogspot.com said...

നന്ദി