Wednesday, June 29, 2011

കവിത

1
2 Buzz This
പെണ്‍ചാരുത

പുരുഷന്‍ സ്ത്രിയോട്‌ സ്ത്രിയേ,
നിണ്റ്റെ വ്യാമോഹങ്ങളുടെ
വികൃതി മേഘങ്ങളെ തളയ്ക്കുക.
അല്ലെങ്കിലവ പെയ്‌തൊഴിയുമ്പോള്‍ഇച്ഛാഭംഗം
നിന്നെയുന്‍മാദിയാക്കും.
അവളോ അവനെ ശ്രവിച്ചില്ല,
നിണ്റ്റെ ഹൃദയത്തിനുടമ
ഞാനെന്ന്ഭാവിക്കുക മാത്രം ചെയ്തു.
പുരുഷന്‍: സ്ത്രിയേ നിണ്റ്റെ ഹൃദയം
സ്നേഹാമൃത്‌ ചുരത്തുന്നുവെങ്കില്‍
നിണ്റ്റെ പ്രക്ഷോഭം
തെരുവിണ്റ്റെ തുറസ്സിലല്ല.
ഹൃദയത്തിനുള്ളില്‍ത്തുടങ്ങൂ.
അവളോ അവനെ ശ്രവിച്ചില്ല
നീയെണ്റ്റെ ജൈവരഹസ്യങ്ങളുടെ
ഉള്ളറയില്‍ പിറന്നവനെന്ന്പുഞ്ചിരിച്ചു.
തുടര്‍ന്ന് പുരുഷന്‍: സ്ത്രിയേ
ഗൃഹത്തില്‍ പുരുഷന്‍
നിണ്റ്റെ ആത്മാവിനും രക്തത്തിനും ബന്ധുത്വമുള്ളവന്‍
അവളോ അവനെ ശ്രവിച്ചില്ല.
നിണ്റ്റെ കാമഹാരിണി ഞാനെന്ന്
മിഴിമുന മാത്രം എയ്തു.
വിണ്ടും പുരുഷന്‍: സ്ത്രിയേ,
നിണ്റ്റെ ഉണ്‍മയെ പരിഹസിച്ചുകെടുത്തുന്നത്‌
കണ്ണാടിയിലെ പ്രതിഛായപോല്‍ നീ തന്നെയല്ലേ?
നിണ്റ്റെ വേഷഭേദങ്ങളല്ലേ?
അവളോ തെരുവിലേയ്ക്കിറങ്ങി
പുരുഷാരം കേള്‍ക്കെ
"ബേണ്‍ ദ ബ്രാ" എന്ന്ഉറക്കെ പാടുക മാത്രം ചെയ്തു.

No comments: