Monday, July 4, 2011

കവിത

1
2 Buzz This
തിരക്കില്‍ പാദുകമെങ്ങോ മറന്നു.
വഴി മറന്നു.
വഴിത്തരുവും തണലും മറന്നു,
നടപ്പും മറന്നു.
ഇരുട്ടില്‍ ചോര ചീന്തിയ പെരുവിരല്‍
പ്രണയസ്മാരകം
ഇനിയി പാദരേണു
അലയാന്‍ വിധിച്ച കാറ്റിണ്റ്റെ സഹചാരി.
മൊഴിയാലല്ല സഖി,മിഴിയാല്‍
മനമെത്ര നാം വിവര്‍ത്തനം ചെയ്ത്‌.
ഉടലാലല്ല ഉള്ളറിവാല്‍ നാമെത്ര പുണറ്‍ന്നു.
ഉടലില്‍ നിന്നടറ്‍ന്ന തൂലിക പോല്‍ചിതരുമോറ്‍മ്മ പാറുന്നു
. അകന്നാലും നിന്നോര്‍മ്മ എന്നെ നടത്തുന്നു

5 comments:

ajith said...

എല്ലാം മറന്നെങ്കിലും നിന്നെ മറന്നില്ല...

Lipi Ranju said...

നിന്നോര്‍മ്മ എന്നെ നടത്തുന്നു...
കവിത ഇഷ്ടായി ..

ജാനകി.... said...

ചിലതൊക്കെ മറക്കാതെ എങ്ങിനെയാ ജീവിക്കുക
ചിലതൊക്കെ ഓർക്കാതെയും

ഇനിയും നടക്കേണ്ടതുണ്ട്..അവളുടെ ഓർമ്മകൾ കൂട്ടായിരിക്കട്ടെ..

http://venattarachan.blogspot.com said...

പ്രിയ അജിത്‌,ലിപി;ജാനകി
പ്രണയനഷ്ടം ഇക്കാലത്ത്‌ ഒരു വാര്‍ത്തയേ അല്ല. എന്നാലും ചില പഴഞ്ച്ന്‍മാര്‍ ഉള്ളാലെ കയുന്നുണ്ടാവാം,ഒരിക്കല്‍ സ്നേഹം കൊണ്ടും സാമീപ്യം കൊണ്ടും തണ്റ്റെ രാപ്പകലുകളെ ധന്യമാക്കിയ ഒരാളെ ഓര്‍ത്ത്‌.അങ്ങനെ ചിലരെ നമുക്ക്‌ ചുറ്റും തിരഞ്ഞാല്‍ കണാനാവും.നന്ദി. വായിച്ചതിനും അഭിപ്രായം പറഞ്ഞതിനുമ

വര്‍ഷിണി* വിനോദിനി said...

ഇഷ്ടായി...ആശംസകള്‍.