Wednesday, September 21, 2011

ജിവിതം

1
2 Buzz This

ഈ ചോദ്യത്തിന് ഉത്തരമെന്താണ്?(കഥയല്ലിത് ജിവിതം)

വൈകുന്നേരം നടക്കാനിറങ്ങിയതാണ് ഞാന്‍.താമസസ്ഥലത്തുനിന്നു നോക്കിയാല്‍ ദുരെ കനാലും അതിനപ്പുറം സര്‍ക്കാര്‍ ഹൌസിംഗ് കോളനിയും കാണാം.കനാലില്‍ നീ ളമുള്ള ഒരുതരം പുല്ല് വളര്‍ന്നു നിന്നിരുന്നു.അതിനരുകില്‍ ഒറ്റപ്പെട്ട മരുമരവും. ആരും ആ ഭാഗത്തേയ്ക്ക് പോകാറില്ല. ഞാന്‍ പതിവുവഴിയിലുടെ നടന്നു തുടങ്ങി.  അപ്പോഴൊരു തോന്നല്‍ കനാലിനരുകിലേയ്ക്ക് പോയാലോ? അവിടേയ്ക്ക് വലിയൊരു തരിശിലുടെ വേണം നടന്നെത്താന്‍. ഞാന്‍ മടിച്ചു നിന്നു.അപ്പോള്‍ മണ്ണില്‍ മുടി പോലെ എന്തോ കിടക്കുന്നത് കണ്ടു .പരിശോധിക്കാന്‍ കുനിഞ്ഞ എന്റെ തലയ്ക്ക്  ആരോ അടിച്ചു.ഞാന്‍ വേച്ചുപോയി.സമനില വീണ്ടെടുത്ത്‌ നോക്കുമ്പോള്‍ ആരുമില്ല. എവിടെയും വിജനം.പെയിന്‍റ് ബ്രഷ് ചിതറികിടക്കുന്നതാണ്,മുടിയായി തോന്നിയത്‌. തല ചെറുതായി വേദനിക്കുന്നുണ്ട്. ഇനി നടപ്പ്‌ വേണ്ട മടങ്ങാം.ഞാന്‍ മടങ്ങാന്‍ ഒരുങ്ങി. പക്ഷേ ഉള്ളിലിരുന്ന് ആരോ പറയുന്നു. ദുരെ കാണുന്ന മരത്തിനരുകില്‍ ഒരാള്‍ മരിച്ചു കിടക്കുന്നു.പോയി നോക്കു...
ഞാന്‍ ആകെ പരവശനായി.എന്ത് ചെയ്യണമെന്നറിയില്ല...
ഒരാള്‍ മരിച്ചു കിടക്കുക!
എങ്ങനെ?
ഞാന്‍ രണ്ടും കല്പിച്ച് നടന്നു തുടങ്ങി.അപ്പോഴാണ്‌ അങ്ങോട്ടുള്ള ദുരം ചെറുതല്ലെന്ന്‍ മനസ്സിലായത്‌. അടുക്കും തോറും ഞാന്‍ ഓടാന്‍ തുടങ്ങി.....
ഒടുവില്‍ ....
ഞാന്‍ മരച്ചുവട്ടില്‍ നിന്ന് താഴേക്ക് നോക്കി...
അതെ,ഇളംനീല ഷേര്‍ട്ടും നരച്ച ജാക്കറ്റും കറുത്ത പാന്റ്സുമായി ഒരാള്‍. മൃതദേഹത്തിന്റെ പഴക്കം നിശ്ചയിക്കാനാകത്ത വിധം നീര്‍വലിഞ്ഞ് ഉണങ്ങിത്തുടങ്ങിയിരുന്നു.പുച്ചകളും പട്ടികളും എന്നെ കണ്ടു ഓടിയകന്നു.അവ കടിച്ചുപറിച്ച് മൃതദേഹം അല്പം വികൃതമായിട്ടുണ്ട്.ആളെ തിരിച്ചറിയാനാകാത്തവിധം മുഖപേശികള്‍ അസ്ഥിയോട് ഉണങ്ങി ഒട്ടിക്കിടന്നു.ദുര്‍ഗന്ധമൊന്നും തോന്നിയില്ല.ആക്കാലത്ത്‌ ആവിധം ചുടുള്ള ദിവസങ്ങളായിരുന്നു.ഞാന്‍ കനാലിലേക്ക് ഇറങ്ങി.വെള്ളം വറ്റി ഒരുതരം കറുത്ത മണ്ണ് മാത്രെമേ അതിലുള്ള് .ഞാന്‍ ചുറ്റും നടന്നു. ആളെ തിരിച്ചറിയാന്‍ ഒരു വിഫലശ്രമം....
പിന്നെ അയാളുടെ റസിഡന്‍സ് പാസ്സ്.... അതെവിടെയെങ്ങാനും വിണുകിടന്നാലോ....ഒന്നുമുണ്ടായിരുന്നില്ല.....
അല്‍പ നിമിഷങ്ങള്‍ കുടി അവിടെ നിന്നു. മടങ്ങും വഴി സുഹൃത്തിനോട്‌ കാര്യം പറഞ്ഞു.
അയാള്‍ ക്ഷോഭിച്ചു."എന്ത് മണ്ടത്തരം ആണ് താന്‍ കാട്ടിയത്‌,തല പോകാന്‍ ഇതുമതി. ഈ നാട്ടിലെ നിയമം അറിയില്ലേ,കൊന്നു കൊണ്ട് തള്ളിയിട്ടു വിണ്ടും നോക്കാന്‍ വന്നതാണെന്ന് പറഞ്ഞാല്‍ എന്ത് ഉത്തരം പറയും'
ശരിയാണ് ഉത്തരമൊന്നും വിലപ്പോവില്ല.കുഞ്ഞപക്ഷം കേസ്‌ തെളിയുന്നതുവരെ ജയില്‍ ഉറപ്പ്‌.അപ്പോഴാണ്‌ സൈമണ്‍ വന്നത് അയാള്‍ പറഞ്ഞു നിന്‍റെ തോന്നലാണ്.
ഞാന്‍ സമ്മതിച്ചില്ല.എന്‍റെ പാരവശ്യം കണ്ട് അയാള്‍ അടുത്തദിവസം അവിടെ പോയി നോക്കി.സത്യമാണ് ബോഡി അവിടെയുണ്ട്.പിന്നെയും രണ്ട് സുഹൃത്തുക്കള്‍ കുടി അത് കണ്ടു ബോധ്യപ്പെട്ടു. പോലീസില്‍ പറയാന്‍ ആരും ധൈര്യപ്പെട്ടില്ല. നിയമം കര്‍ശനമാണ്.കുറെ നാള്‍ കഴിഞ്ഞു വീണ്ടും ആ വഴിക്ക്‌ പോയി.അസ്ഥികൂടം അവിടെയുണ്ട്. ആറുമാസത്തിനുശേഷം ഒരിക്കല്‍ കുടി പോയി.ഒന്നുമില്ല.പോലിസ്‌ അറിഞ്ഞിരിക്കും.ഞാന്‍ തിരിച്ച് നടക്കുമ്പോള്‍ ആലോചിച്ചത് അയാളുടെ കുടുംബത്തെപ്പറ്റിയാണ്.ഒരിക്കലും തിരിച്ചെത്താത്ത അയാളെ കാത്തിരിക്കുന്ന ഒരു കുടുബം......
ഇപ്പോള്‍ എന്നെ അലട്ടുന്ന പ്രശ്നം ഞാന്‍ തക്ക സമയത്ത്‌ പൊലിസില്‍ അറിയിചിരുന്നെങ്കില്‍ അവരുടെ കാത്തിരിപ്പിന് ഒരാവസാനമുണ്ടായേനെ എന്ന ചിന്തയാണ്. സൗദി അറേബ്യ പോലൊരു രാജ്യത്ത്‌ അതൊന്നും പ്രായോഗികമല്ലെന്ന് അടുത്ത സുഹൃത്തുക്കള്‍ ആശ്വസിപ്പിന്നുണ്ടെങ്കിലും ഞാന്‍ കുറ്റബോധത്തോടെ അങ്ങനെ തന്നെ ജീവിക്കുന്നു.......
എന്നെ അവിടെ എത്തിച്ചത് എന്താണ്? അതിന്റെ ലക്ഷ്യം എന്താണ്?

2 comments:

ajith said...

വിശദീകരിക്കാനാവാത്ത സംഭവം

നാട്ടുമ്പുറത്തുകാരന്‍ said...

ഇനിയൊരിക്കല്‍ അത് പോലൊരു കാഴ്ച യുടെ മുന്നിലെത്തിയാല്‍ ....?