Saturday, July 9, 2011

കവിത

1
2 Buzz This
വിമാനത്താവളത്തിലെ മൌനമുഹൂര്‍ത്തങ്ങള്‍

പറയാന്‍ മറന്ന വാക്കില്‍
മൌനം ചേക്കേറിയ
വിഹ്വല നിമിഷം
കണ്ണിരിനുപ്പില്‍ പുളഞ്ഞു .
അരുതെന്ന്‍ വിലക്കാനാഞ്ഞ
മനസ്സ്‌ ,
നിസ്സഹായതയുടെ
നിര്ച്ചുഴിയില്‍ വീണ്‌ മറഞ്ഞു
ഒരു യാത്രയുടെ തുടക്കം
ഒരു വിരഹകാണ്ന്ധത്തിന്റെയും
സ്വപ്നങ്ങള്‍ ,കണ്ണിരില്‍ ചാലിചെഴ്തുന്ന-
മരുപ്പച്ചയിലെക്ക്
ആകാശയാനമിവിടെ തുടങ്ങുന്നു
നിശബ്ദം മിഴികളാല്‍ വിട .
അഴലിന്‍ ശ്യാമതീര്‍ത്ഥ്ങ്ങളില്‍ നിരാടുമീ
ഘന മൌനമുഹൂര്‍ത്തങ്ങളതിവാചാലം  
അവ മറക്കുവാനെ കഴിയില്ലൊരിക്കലും 
വൃഥാ നാം ശ്രമിക്കിലും.......

4 comments:

സങ്കൽ‌പ്പങ്ങൾ said...

വിരഹത്തിന്റെ വേദനയുടെ കവിതക്ക് ആശംസകള്‍.

പിന്നെ കന്നിരിനുപ്പില്‍ ,മൌനമുഹൂര്ത്ത്ങ്ങളതിവാചാലം തുടങ്ങിയ ഭാഗങ്ങളിലെ തെറ്റുകള്‍ തിരുത്താന്‍ ശ്രമിക്കുമല്ലോ...
നന്നായിരിക്കുന്നു.ആശംസകള്‍.എന്തിനാണീ വെരിഫികേഷന്‍ ...?
സെറ്റിഗ്സില്‍ ചെന്നാല്‍ തിരുത്താം....

ajith said...

വളരെ ശരി. ഞാനും കുറെത്തവണ അനുഭവിച്ചു. പിന്നെ എന്തായാലും വേണ്ടില്ല എന്ന് വച്ച് കൂടെകൊണ്ടുപോന്നു

http://venattarachan.blogspot.com said...

ശ്രീ സങ്കല്പങ്ങള്‍ ശ്രീഅജിത്‌
നന്ദി വായനയ്ക്കും അഭിപ്രായത്തിനും

വര്‍ഷിണി* വിനോദിനി said...

വിരഹം പ്രണയമെന്തെന്ന് അറിയിയ്ക്കുന്നൂ...
പ്രണയം പൂര്‍ണ്ണതയില്‍ എത്തുന്നത് വിരഹത്തിലൂടെ എന്നും തര്‍ക്കം.. :)

നല്ല വരികള്‍...ആശംസകള്‍.