Wednesday, July 27, 2011

കവിത

1
2 Buzz This
              

മനസ്സുമായൊരു മടക്കം
                                    
മനസ്സിന്നലെ
തുറസ്സിലുയര്‍ന്ന
വര്‍ണ്ണങ്ങളില്ലാത്ത 
ചിത്ര ഹീനമായൊരു ചുമര്‍
ദുരിത സുര്യനെരിക്കുന്നകംപുറം 
ദൂരെ നിയൊരു മരീചിക...!
അടുക്കും തോറുമകന്നനന്തമായ്  തുടരും ലീല
ഇച്ഛകളെല്ലാം ഇറുത്തെറിഞ്ഞു
വിടുതിവിടൊഴിയാനായുമ്പോള്‍
സ്മരണമഴ നീരിഴനിട്ടുന്നു
സ്മരപ്രിയ മന്ദമണയ്ക്കുന്നിതാ.....
  
പുനം വിട്ടിഴഞ്ഞെത്തും
പുതുനാഗത്തിനിളംപത്തിതന്നതിശോഭ
അമര്‍ത്തിച്ചുംബിക്കുമ്പോളെറും  
അധരശോണിമ
പിടഞ്ഞിമ പാതിയടയും
മിഴിമുന
പതറിയേറിയമരുമുടലിന്‍
കാമന 
നീന്തിത്തുടിക്കുമുന്മാദത്തിന്‍
ശരമുന
ഒഴുകിപ്പരക്കും സുഖനദിയുടെ ആഴം
ചിറപൊട്ടും നിര്‍വൃതിയുടെ നിര്‍വേശം 
പ്രളയാന്ത്യത്തിനാലസ്യ നിമിഷം
മനസ്സിന്ന്
എഴുതാതിരിക്കാനാവാത്ത
കവിത കുറിചൊളിപ്പിച്ച
കടലാസ്

                  

3 comments:

ചീരാമുളക് said...

ഈ കവിത ഇഷ്ടായി. ബൂലോഗത്ത് കവികളെ മുട്ടിയിട്ട് നടക്കാന്‍ വയ്യ. അതിനിടക്ക് വളരെ അപൂര്‍‌വ്വമാണ് ഇത്തരം കവിതകള്‍ ജനിക്കുന്നത്. ബൂലോഗത്തെ സുഖിപ്പിക്കല്പരിപാടിയല്ല, ആത്മാര്‍‌ത്ഥമായിട്ട് തന്നെ പറഞ്ഞതാണ്.

ajith said...

വായിച്ചു. കാഴ്ച്ചയ്ക്കപ്പുറം, വായനയ്ക്കപ്പുറം അര്‍ഥമുണ്ടോ

http://venattarachan.blogspot.com said...

ചിരാമുളക് നന്ദി ,വായനയ്ക്കും അഭിപ്രായത്തിനും

ശ്രീ അജിത്‌, തീര്‍ച്ചയായും അര്‍ത്ഥം ഉണ്ട്? ആത്മഹത്യയില്‍ നിന്നെന്നെ തിരിച്ചു വിളിച്ചോരു മധുരസ്മരണ തന്നെയാണ് ഈ കവിതയുടെ വിഷയം