Friday, July 1, 2011

നര്‍മ്മം

1
2 Buzz This
വേണാടന്‍ കഥകള്‍


ജനമേയന്‍ പറഞ്ഞു: ഭഗവന്‍ അങ്ങ്‌ ദേവദാനവാദികളുടെ സ്റ്റോറി പറഞ്ഞല്ലോ.ഇനി കുരുവംശത്തിണ്റ്റേതാവാം ഒട്ടും മുഷിയില്യ. വൈശമ്പായനന്‍ പറഞ്ഞു: വിരോധല്യ. ക്രിസ്താബ്ദം ആയിരത്തിനാനൂറ്റിപ്പത്തില്‍ ദുഷ്യന്തന്‍ എന്നൊരു രാജാവ്‌ വേണാട്‌ രാജ്യം വാണിരുന്നു. "ഒഹോ അപ്പോള്‍ ഒന്നാം പാനിപ്പത്ത്‌ യുദ്ധ ത്തിന്‌ ശേഷമാവും" ജനമേയന്‍ ഇടയ്ക്ക്‌ കയറി.
വൈശമ്പായന്‍ അത്‌ തുലോം കുട്ടാക്കിയില്ല, മത്രവുമല്ല ഒവര്‍ടേക്ക്‌ ചെയ്യുകയും ചെയ്തു. സമ്പത്സമൃദ്ധിയിലും ധര്‍മ്മനിഷ്ടയിലും രാജ്യം യൂറോപ്യന്‍ യൂണിയനെക്കാള്‍ മുന്നിലായിരുന്നു. അക്കാലത്ത്‌ നായാട്ട്‌ എന്നൊരു എര്‍പ്പാട്‌ ഉണ്ടായിരുന്നു. ബോറടിക്കുമ്പോഴോ റാണി ശല്യം കൂടുമ്പോഴൊ, രാജാക്കന്‍മാര്‍ പെട്ടിയും കിടക്കയുമെടുത്ത്‌ കാട്‌ കയറുംഅങ്ങനെ ഒരിക്കല്‍ ദുഷ്യന്തനും പരിവാരങ്ങളും പറമ്പികുളം ആളിയാര്‍ വനമേഖലയില്‍ വേട്ടയ്ക്ക്‌ ഇറങ്ങി. വേട്ടയാടി, വേട്ടയാടി "വേട്ടായാട്‌ വിളയാട്‌" എന്ന തിരക്കഥ എഴുതി. തദവസരത്തില്‍ അകലെ കണ്വാശ്രമം കാണാന്‍ ഇടയായി. രാജാവ്‌ "എന്നാല്‍ അവിടെ കയറി കണ്വനെ കണ്ട്‌ അനുഗ്രഹം വാങ്ങാമെന്ന്" കരുതി അവിടെയ്ക്ക്‌ പുറപ്പെട്ടു. ആശ്രമ കവാടത്തില്‍ പരിവാരങ്ങളെ നിര്‍ത്തിയിട്ട്‌ രാജാവ്‌ ഒറ്റയ്ക്ക്‌ അകത്തേയ്ക്ക്‌ ചെന്നു. പരിസരത്തൊന്നും ആരെയും കാണാതെ രാജാവ്‌ വിളിച്ചു ചോദിച്ചു. "ഇവിടെ ആരൂല്ലെ?" രാജാവിണ്റ്റെ ഘനഗാഭീരസ്വരം ശ്രവിച്ച്‌, ആഞ്ജലീനജോളിയെപ്പോലെ ഒരുവള്‍ ഇറങ്ങിവന്നു. അവള്‍ പറഞ്ഞു"അകത്തോട്ട്‌ കേറീന്‍" /താങ്കള്‍ക്ക്‌ സ്വാഗതമെന്ന് താല്‍പര്യം/
തുടര്‍ന്ന് അര്‍ഘ്യപാദ്യാദികള്‍ക്ക്‌ ശേഷം കുശലാന്വേഷണം ആരംഭിച്ചു
. "മഴെയൊക്ക ഉണ്ടാ"
"റേഷനരിയ്ക്ക്‌ രണ്ട്‌ രൂവ തന്നെ?"
"അണ്ണന്‍ വൈയ്യുട്ട്‌ മരുന്നടിയ്ക്കോ?"
"ഞാനിനി എന്തര്‌ ചെയ്യണം"ആ സുന്ദര മധുമൊഴികള്‍ കേട്ടിരുന്നപ്പോള്‍ രാജാവിണ്റ്റെ കണ്‍ ട്റോള്‍ റൂമില്‍ ലൂസ്‌ കോണ്‍ടാക്റ്റ്‌ ഉണ്ടായി. അദ്ദേഹം പറഞ്ഞു "ഞാന്‍ കണ്വമഹര്‍ഷിയദ്ദത്തെ കാണാന്‍ വന്നതാണ്‌ അദ്ദെം എവിടെ പെയ്യത്‌?"
"അച്ചന്‍ ചന്തേ പെയ്യ്‌"അവള്‍ പറ്‍ഞ്ഞു. "വെരാന്‍ താമസിയ്ക്കും ബിവറെജിലും കയറുമെന്ന് തോന്നുന്നു. നാളെ ഒന്നാംതി അല്ലേ?"പഴുത്ത മാങ്ങയില്‍ നോക്കിയിരിക്കുന്ന കാക്കയെപ്പോലെ രാജാവ്‌ അവിടെ കുത്തിയിരുന്നു. "ചെല്ലക്കിളി, നീ ആര്‌? നിണ്റ്റെ അച്ചനാര്‌? നീ എന്തോത്തിന്‌ ഇവിട വന്നത്‌?""നിന്നാണ സത്യം എനിയ്ക്ക്‌ നിന്ന അങ്ങ്‌ പിടിച്ച്‌ കേട്ടാ" "ഞാന്‍ കണ്വമഹര്‍ഷിടെ മോളാണ്‌ ശകുന്തള""ചുമ്മാ കള്ളം പറയല്ലെ. അദ്ദേം മദ്യം മാത്രമേ കഴിയ്ക്കു മദിരാശിയില്‍ പോവൂല്ലാന്ന് ആര്‍ക്കാണ്‌ അറിയാത്തത്‌?" "മദിരാശിയോ?" "അല്ല ഈ പെണ്ണുങ്ങളടുത്ത്‌..... ""അയ്യേ ഒരു നാണോല്ല" ശകുന്തളയ്ക്ക്‌ നാണം വന്നു. "ചെല്ലക്കിളി നീ കളിയ്ക്കാതെ കാര്യം പറഞ്ഞാണ്‌" "എന്തരണ്ണാ" " അല്ലാ നീ ആര മോള്‌""പണ്ട്‌ വിശ്വാമിത്രന്‍ എന്ന് പറഞ്ഞ്‌ ഒരു മുനി സൈ ലണ്റ്റെ്‌ വാലിയില്‍ വന്നു തപസിരുന്ന് ആ സമയത്ത്‌ ദേവലോകത്ത്‌ കറണ്റ്റ്‌ ക്ഷാമമുള്ള കാലമാണ്‌. സൈ ലണ്റ്റെ്‌ വാലിയില്‍ ഒരണക്കെട്ട്‌ പണിയാന്‍ തീരുമാനിച്ച്‌ ഇന്ദ്രനും കൂട്ടരും വരുമ്പോഴുണ്ട്‌ വിശ്വാമിത്രന്‍ അവിടിരിക്കുന്നു. ഈയാള്‍ ഇവിടിരുന്നാല്‍ കാര്യം കുഴയുമെന്ന് വിചാരിച്ച്‌ ഇന്ദ്രന്‍ ദേവലോകത്തെ ഡാന്‍സ്‌ ബാറില്‍ നിന്ന് മേനക എന്ന നര്‍ത്തകിയെ വിശ്വാമിത്രണ്റ്റെ അടുത്തേയ്ക്ക്‌ അയച്ചു. അവര്‍ അവിടെ ചെന്ന് നല്ല നാല്‌ ബെല്ലിഡാന്‍സ്‌ ചെയ്തപ്പോഴെയ്ക്കും പുള്ളിയുടെ തപസ്സ്‌ പൊളിഞ്ഞു. തപസ്സ്‌ പൊളിഞ്ഞ ഗ്യാപ്പിലാണ്‌ ഞാന്‍ ജനിച്ചത്‌. അമ്മയ്ക്ക്ം അധികകാലമൊന്നും ഇവിടെ നിയ്ക്കാന്‍ പറ്റിയില്ല. ദ്രുതകര്‍മ്മസേനക്കാര്‍ കയറി ബാറില്‍ പ്രശ്നമുണ്ടാക്കി. ഡാന്‍സേഴ്സിനെ അടിച്ചു. അമ്മ പിന്നെ നിന്നില്ല. റിട്ടേണ്‍ റ്റിക്കറ്റ്‌ ഉണ്ടായിരുന്നതുകൊണ്ട്‌ മടങ്ങി. എന്നെ കാട്ടില്‍ ഉപേക്ഷിച്ചു. അയ്യന്‍ കാണി എന്നെ കാണുമ്പോള്‍ തെണ്ടിപ്പിള്ളേര്‌ "ശ" ആകൃതിയിലുള്ള കുന്തം കൊണ്ട്‌ ഞോണ്ടാന്‍ ശ്രമിക്കുന്നതാണ്‌. അങ്ങേറ്‌ ഉടനെ തന്നെ എന്നെ കണ്വാശ്രമത്തില്‍ കൊന്ദുചെന്നാക്കി കാര്യം പറഞ്ഞു. അങ്ങനെ "ശ" ആകൃതിയിലുള്ള കുന്തം കൊണ്ട്‌ കുത്താന്‍ ശ്രമിച്ചതിനാല്‍ ശകുന്തള എന്ന് മുനി പേരിട്ടു. കഥകേട്ട്‌ ദുഷ്യന്തണ്റ്റെ വായ വലിയ ഇരുമ്പ്‌ പെട്ടിപൊലെ കുറെ നേരം തുറന്നിരുന്നു. പിന്നിട്‌ ഒരിച്ചയുടെ മരണഹേതുവായിക്കൊണ്ട്‌ അത്‌ തനിയെ അടഞ്ഞു. "ഡേയ്‌ ചെല്ലക്കിളി നീ പറഞ്ഞേക്ക ഉള്ളത്‌ തന്നെ" ദുഷ്യന്തന്‍ ഉന്‍മേഷവാനായി" അപ്പ നീ രാജകന്യേണ്‌. തപസ്സ്‌ നിണ്റ്റെ ജ്വോലി അല്ല. ""ഉള്ളത്‌ തന്നേണ്ണാ" ശകുന്തള ഉന്‍മേഷവതിയായി. "തന്നഡേ തന്ന ഇനി ഒന്നും ആലോചിക്കണ്ട. നെനക്ക്‌ എണ്റ്റെ ഫാര്യ ആവാന്‍ പറ്റ്വോ?" "അതിപ്പോ അണ്ണാ ഞാന്‍ എന്തര്‌ പറയാന്‍" "ചെല്ലക്കിളി നമ്മക്ക്‌ സ്പെഷല്‍ മാര്യേജ്‌ ആക്ട്‌ പ്രകാരം പൊടകൊട നടത്താം" "രായാക്കന്‍മാര്‍ക്ക്‌ അടുപ്പിലും തുറാം അതുപോലെ യാണാ ഞാന്‍ മുപ്പിന്ന് അറിഞ്ഞാല്‍ കാല്‌ അടിച്ചൊടിയ്ക്കും വീടെല്ലാം ചുടും എനിയ്കൊന്നും അറിയത്തില്ലെ" "എന്തരഡേ മുപ്പിന്നിന്‌ ഇതീ കാര്യം നീ ചുമ്മാ വന്നാണ്‌ പോലും""ശരി അണ്ണണ്റ്റെ ആഗ്റഹം അതാണെങ്കി അങ്ങനെ. വാ നമ്മക്ക്‌ രയിസ്രാപ്പിസിലോട്ട്‌ പോവാം പക്ഷേങ്കി ഒരു കാര്യം ഉണ്ടാവണ പിള്ളേ രായാവാക്കണം അത്‌ സത്യം ചെയ്തു തരണം"ദുഷ്യന്തന്‍ കൂടുതലൊന്നും ചിന്തിച്ചില്ല. അന്നേരത്തെ ആക്രാന്തത്തില്‍ അദ്ദേഹം പറഞ്ഞു. "എന്തരഡേ ഇത്തറ വിശ്വാസമില്ലെ, നിന്നാണ, മുടിപ്പെര അമ്മച്ചിയാണേ, പയലുകളെ എല്ലാത്തിനേം രായാവാക്കാം എന്താ പോരെ?" സാമാന്യത്തിലധികം നീണ്ട ക്യൂ ബിവറേജില്‍ ഉണ്ടായിരുന്നതിനാല്‍ കണ്വന്‍ ആശ്രമം പൂകാന്‍ വൈകി.ആ നേരം കൊണ്ട്‌ നേരമ്പോക്ക്‌ നാലും അറുപത്തിനാലുവിധത്തില്‍ പരീക്ഷിച്ചിട്ട്‌ ദുഷ്യന്തന്‍ കാടു വിട്ടു. "നീ ആ ത്രീഗുണന്‍ ഇങ്ങ്‌ എടുക്ക്‌ തൊണ്ട വരളുന്നു." വൈശമ്പായനന്‍ പറഞ്ഞു. ജനമേയന്‍ ത്രിഗുണന്‍ എടുക്കാന്‍പോയി....

No comments: