Wednesday, September 21, 2011

ജിവിതം

1
2 Buzz This

ഈ ചോദ്യത്തിന് ഉത്തരമെന്താണ്?(കഥയല്ലിത് ജിവിതം)

വൈകുന്നേരം നടക്കാനിറങ്ങിയതാണ് ഞാന്‍.താമസസ്ഥലത്തുനിന്നു നോക്കിയാല്‍ ദുരെ കനാലും അതിനപ്പുറം സര്‍ക്കാര്‍ ഹൌസിംഗ് കോളനിയും കാണാം.കനാലില്‍ നീ ളമുള്ള ഒരുതരം പുല്ല് വളര്‍ന്നു നിന്നിരുന്നു.അതിനരുകില്‍ ഒറ്റപ്പെട്ട മരുമരവും. ആരും ആ ഭാഗത്തേയ്ക്ക് പോകാറില്ല. ഞാന്‍ പതിവുവഴിയിലുടെ നടന്നു തുടങ്ങി.  അപ്പോഴൊരു തോന്നല്‍ കനാലിനരുകിലേയ്ക്ക് പോയാലോ? അവിടേയ്ക്ക് വലിയൊരു തരിശിലുടെ വേണം നടന്നെത്താന്‍. ഞാന്‍ മടിച്ചു നിന്നു.അപ്പോള്‍ മണ്ണില്‍ മുടി പോലെ എന്തോ കിടക്കുന്നത് കണ്ടു .പരിശോധിക്കാന്‍ കുനിഞ്ഞ എന്റെ തലയ്ക്ക്  ആരോ അടിച്ചു.ഞാന്‍ വേച്ചുപോയി.സമനില വീണ്ടെടുത്ത്‌ നോക്കുമ്പോള്‍ ആരുമില്ല. എവിടെയും വിജനം.പെയിന്‍റ് ബ്രഷ് ചിതറികിടക്കുന്നതാണ്,മുടിയായി തോന്നിയത്‌. തല ചെറുതായി വേദനിക്കുന്നുണ്ട്. ഇനി നടപ്പ്‌ വേണ്ട മടങ്ങാം.ഞാന്‍ മടങ്ങാന്‍ ഒരുങ്ങി. പക്ഷേ ഉള്ളിലിരുന്ന് ആരോ പറയുന്നു. ദുരെ കാണുന്ന മരത്തിനരുകില്‍ ഒരാള്‍ മരിച്ചു കിടക്കുന്നു.പോയി നോക്കു...
ഞാന്‍ ആകെ പരവശനായി.എന്ത് ചെയ്യണമെന്നറിയില്ല...
ഒരാള്‍ മരിച്ചു കിടക്കുക!
എങ്ങനെ?
ഞാന്‍ രണ്ടും കല്പിച്ച് നടന്നു തുടങ്ങി.അപ്പോഴാണ്‌ അങ്ങോട്ടുള്ള ദുരം ചെറുതല്ലെന്ന്‍ മനസ്സിലായത്‌. അടുക്കും തോറും ഞാന്‍ ഓടാന്‍ തുടങ്ങി.....
ഒടുവില്‍ ....
ഞാന്‍ മരച്ചുവട്ടില്‍ നിന്ന് താഴേക്ക് നോക്കി...
അതെ,ഇളംനീല ഷേര്‍ട്ടും നരച്ച ജാക്കറ്റും കറുത്ത പാന്റ്സുമായി ഒരാള്‍. മൃതദേഹത്തിന്റെ പഴക്കം നിശ്ചയിക്കാനാകത്ത വിധം നീര്‍വലിഞ്ഞ് ഉണങ്ങിത്തുടങ്ങിയിരുന്നു.പുച്ചകളും പട്ടികളും എന്നെ കണ്ടു ഓടിയകന്നു.അവ കടിച്ചുപറിച്ച് മൃതദേഹം അല്പം വികൃതമായിട്ടുണ്ട്.ആളെ തിരിച്ചറിയാനാകാത്തവിധം മുഖപേശികള്‍ അസ്ഥിയോട് ഉണങ്ങി ഒട്ടിക്കിടന്നു.ദുര്‍ഗന്ധമൊന്നും തോന്നിയില്ല.ആക്കാലത്ത്‌ ആവിധം ചുടുള്ള ദിവസങ്ങളായിരുന്നു.ഞാന്‍ കനാലിലേക്ക് ഇറങ്ങി.വെള്ളം വറ്റി ഒരുതരം കറുത്ത മണ്ണ് മാത്രെമേ അതിലുള്ള് .ഞാന്‍ ചുറ്റും നടന്നു. ആളെ തിരിച്ചറിയാന്‍ ഒരു വിഫലശ്രമം....
പിന്നെ അയാളുടെ റസിഡന്‍സ് പാസ്സ്.... അതെവിടെയെങ്ങാനും വിണുകിടന്നാലോ....ഒന്നുമുണ്ടായിരുന്നില്ല.....
അല്‍പ നിമിഷങ്ങള്‍ കുടി അവിടെ നിന്നു. മടങ്ങും വഴി സുഹൃത്തിനോട്‌ കാര്യം പറഞ്ഞു.
അയാള്‍ ക്ഷോഭിച്ചു."എന്ത് മണ്ടത്തരം ആണ് താന്‍ കാട്ടിയത്‌,തല പോകാന്‍ ഇതുമതി. ഈ നാട്ടിലെ നിയമം അറിയില്ലേ,കൊന്നു കൊണ്ട് തള്ളിയിട്ടു വിണ്ടും നോക്കാന്‍ വന്നതാണെന്ന് പറഞ്ഞാല്‍ എന്ത് ഉത്തരം പറയും'
ശരിയാണ് ഉത്തരമൊന്നും വിലപ്പോവില്ല.കുഞ്ഞപക്ഷം കേസ്‌ തെളിയുന്നതുവരെ ജയില്‍ ഉറപ്പ്‌.അപ്പോഴാണ്‌ സൈമണ്‍ വന്നത് അയാള്‍ പറഞ്ഞു നിന്‍റെ തോന്നലാണ്.
ഞാന്‍ സമ്മതിച്ചില്ല.എന്‍റെ പാരവശ്യം കണ്ട് അയാള്‍ അടുത്തദിവസം അവിടെ പോയി നോക്കി.സത്യമാണ് ബോഡി അവിടെയുണ്ട്.പിന്നെയും രണ്ട് സുഹൃത്തുക്കള്‍ കുടി അത് കണ്ടു ബോധ്യപ്പെട്ടു. പോലീസില്‍ പറയാന്‍ ആരും ധൈര്യപ്പെട്ടില്ല. നിയമം കര്‍ശനമാണ്.കുറെ നാള്‍ കഴിഞ്ഞു വീണ്ടും ആ വഴിക്ക്‌ പോയി.അസ്ഥികൂടം അവിടെയുണ്ട്. ആറുമാസത്തിനുശേഷം ഒരിക്കല്‍ കുടി പോയി.ഒന്നുമില്ല.പോലിസ്‌ അറിഞ്ഞിരിക്കും.ഞാന്‍ തിരിച്ച് നടക്കുമ്പോള്‍ ആലോചിച്ചത് അയാളുടെ കുടുംബത്തെപ്പറ്റിയാണ്.ഒരിക്കലും തിരിച്ചെത്താത്ത അയാളെ കാത്തിരിക്കുന്ന ഒരു കുടുബം......
ഇപ്പോള്‍ എന്നെ അലട്ടുന്ന പ്രശ്നം ഞാന്‍ തക്ക സമയത്ത്‌ പൊലിസില്‍ അറിയിചിരുന്നെങ്കില്‍ അവരുടെ കാത്തിരിപ്പിന് ഒരാവസാനമുണ്ടായേനെ എന്ന ചിന്തയാണ്. സൗദി അറേബ്യ പോലൊരു രാജ്യത്ത്‌ അതൊന്നും പ്രായോഗികമല്ലെന്ന് അടുത്ത സുഹൃത്തുക്കള്‍ ആശ്വസിപ്പിന്നുണ്ടെങ്കിലും ഞാന്‍ കുറ്റബോധത്തോടെ അങ്ങനെ തന്നെ ജീവിക്കുന്നു.......
എന്നെ അവിടെ എത്തിച്ചത് എന്താണ്? അതിന്റെ ലക്ഷ്യം എന്താണ്?

Thursday, July 28, 2011

മതഗ്രന്ഥങ്ങള്‍ക്ക് കാലോചിത മാറ്റം ആവശ്യമോ?

1
2 Buzz This
മതഗ്രന്ഥങ്ങള്‍ക്ക് കാലോചിത മാറ്റം ആവശ്യമോ?


സമ്യക്കായ ഒരു ലോകം ആര്‍ക്കും പണിയാനാവില്ല ,ഭുമിയില്‍ മനുഷ്യനുമാത്രമേ ഇത്തരം സമസ്യകള്‍ ഉള്ളുവെന്ന് കരുതുന്നതില്‍ കൌതുകമുണ്ട് .മനുഷ്യന്റെ സ്വാര്‍ത്ഥതയും അധികാരമോഹവുമാന്നു എല്ലാ പ്രശ്ന ങ്ങള്‍ക്കും കാരണം,ഇരതേടുക ,ഇണചേരുക എന്നി  ജന്തു സഹജമായ ചോദനകള്‍ക്ക്‌ അപ്പുറം, മനുഷ്യന് തന്‍റെ തലച്ചോറിനെക്കുറിച്ചുള്ള  അമിത വിശ്വാസം, ആലോചിച്ചാല്‍ ,ജനന മരണങ്ങള്‍ക്ക് ഇടയിലുള്ള ജീവിതത്തെ ഒട്ടും തന്നെ ബാധിക്കാത്ത കാര്യങ്ങളില്‍ തലയിടാനും ആലോരസമുണ്ടാക്കാനും ,അവനെ പ്രേരിപ്പിക്കുന്നു.മതങ്ങള്‍ തമ്മില്‍ ആശയപരമായതും ഗൌരവമുള്ളതുമായ ഭേദം ഉണ്ടെന്ന് പറയാനാവില്ല.വിശ്വാസികള്‍ തങ്ങളുടെ  മതഗ്രന്ഥങ്ങള്‍ ഗൌരവത്തോടെ പഠിക്കുകയും അത് അനുസരിച്ച് ജീവിയ്ക്കുകയും ചെയ്യുന്നു  എന്ന്‍ കരുതുന്നത് ഒരു വലിയ നുണയാവും.ആളുകള്‍ അക്ഷരം പ്രതി അനുസരിക്കുന്ന ,ഒരു നിയമാവലിയ്ക്ക് കാലോചിതമായ മാറ്റം ആവശ്യമാണു,എന്നാല്‍ മത ശാസനകള്‍ അനുസരിച്ച് എത്ര പേര്‍ ജീവിക്കുന്നുണ്ട് ?അനുസരിക്കുന്നുവെന്ന് അവ്കാശപ്പെടുന്നവര്‍ ,അതിനെ സ്വന്തം നിലയ്ക്ക് വ്യഖ്യാനിക്കുകയുംപരിമിതപ്പെടുത്തുകയും ലഘൂ കരിക്കയുമൊക്കെ ചെയ്തു വലിയ വിശ്വാസി ചമയുന്നു.ഈ പറയപ്പെടുന്ന വിശ്വാസികള്‍ക്ക് മനുഷ്യത്വം എന്ന ഗുണം എത്രത്തോളം  എന്ന്‍ പരിശോധിക്കുന്നത് രസകരമായിരിക്കും.അങ്ങനെ അയഞ്ഞ ഒരു ഘടനയില്‍ മതം ഇക്കാലത്ത് പ്രധാനമായും ചര്‍ച്ച ചെയ്യുന്ന വിഷയം സ്ത്രിയാണ് .(വളരെ കടുത്ത മതശാസന നിലനില്‍ക്കുന്ന രാജ്യങ്ങളിലും ) ചര്‍ച്ചകള്‍ അവളെ അടിമുടി വിസ്തരിച്ച്  ഞരമ്പ് രോഗം വരെ ചെല്ലുന്നു ,ആദ്യം വേണ്ടത്‌ മത ഗ്രന്ഥങ്ങളെ ക്കുറിച്ചുള്ള അറിവാണ് .അത് അറിയാതെ ജിവിക്കുന്നവരെയാന്നു ,മതവിശ്വാസികളായി നാം കാന്നുന്നത് ,തിരച്ചയായും ആ കാഴ്ച ,മതഗ്രന്ഥങ്ങളെ കാലോചിതമായി മാറ്റന്നമെന്നു പറയിക്കുന്ന തരത്തിലാന്നുള്ളത് ,ആ കാഴ്ചപ്പാട് മാറണം അതിനു വിശ്വാസികള്‍ ശ്രമിക്കണം.

Wednesday, July 27, 2011

കവിത

1
2 Buzz This
              

മനസ്സുമായൊരു മടക്കം
                                    
മനസ്സിന്നലെ
തുറസ്സിലുയര്‍ന്ന
വര്‍ണ്ണങ്ങളില്ലാത്ത 
ചിത്ര ഹീനമായൊരു ചുമര്‍
ദുരിത സുര്യനെരിക്കുന്നകംപുറം 
ദൂരെ നിയൊരു മരീചിക...!
അടുക്കും തോറുമകന്നനന്തമായ്  തുടരും ലീല
ഇച്ഛകളെല്ലാം ഇറുത്തെറിഞ്ഞു
വിടുതിവിടൊഴിയാനായുമ്പോള്‍
സ്മരണമഴ നീരിഴനിട്ടുന്നു
സ്മരപ്രിയ മന്ദമണയ്ക്കുന്നിതാ.....
  
പുനം വിട്ടിഴഞ്ഞെത്തും
പുതുനാഗത്തിനിളംപത്തിതന്നതിശോഭ
അമര്‍ത്തിച്ചുംബിക്കുമ്പോളെറും  
അധരശോണിമ
പിടഞ്ഞിമ പാതിയടയും
മിഴിമുന
പതറിയേറിയമരുമുടലിന്‍
കാമന 
നീന്തിത്തുടിക്കുമുന്മാദത്തിന്‍
ശരമുന
ഒഴുകിപ്പരക്കും സുഖനദിയുടെ ആഴം
ചിറപൊട്ടും നിര്‍വൃതിയുടെ നിര്‍വേശം 
പ്രളയാന്ത്യത്തിനാലസ്യ നിമിഷം
മനസ്സിന്ന്
എഴുതാതിരിക്കാനാവാത്ത
കവിത കുറിചൊളിപ്പിച്ച
കടലാസ്

                  

Saturday, July 9, 2011

കവിത

1
2 Buzz This
വിമാനത്താവളത്തിലെ മൌനമുഹൂര്‍ത്തങ്ങള്‍

പറയാന്‍ മറന്ന വാക്കില്‍
മൌനം ചേക്കേറിയ
വിഹ്വല നിമിഷം
കണ്ണിരിനുപ്പില്‍ പുളഞ്ഞു .
അരുതെന്ന്‍ വിലക്കാനാഞ്ഞ
മനസ്സ്‌ ,
നിസ്സഹായതയുടെ
നിര്ച്ചുഴിയില്‍ വീണ്‌ മറഞ്ഞു
ഒരു യാത്രയുടെ തുടക്കം
ഒരു വിരഹകാണ്ന്ധത്തിന്റെയും
സ്വപ്നങ്ങള്‍ ,കണ്ണിരില്‍ ചാലിചെഴ്തുന്ന-
മരുപ്പച്ചയിലെക്ക്
ആകാശയാനമിവിടെ തുടങ്ങുന്നു
നിശബ്ദം മിഴികളാല്‍ വിട .
അഴലിന്‍ ശ്യാമതീര്‍ത്ഥ്ങ്ങളില്‍ നിരാടുമീ
ഘന മൌനമുഹൂര്‍ത്തങ്ങളതിവാചാലം  
അവ മറക്കുവാനെ കഴിയില്ലൊരിക്കലും 
വൃഥാ നാം ശ്രമിക്കിലും.......

Monday, July 4, 2011

കവിത

1
2 Buzz This
തിരക്കില്‍ പാദുകമെങ്ങോ മറന്നു.
വഴി മറന്നു.
വഴിത്തരുവും തണലും മറന്നു,
നടപ്പും മറന്നു.
ഇരുട്ടില്‍ ചോര ചീന്തിയ പെരുവിരല്‍
പ്രണയസ്മാരകം
ഇനിയി പാദരേണു
അലയാന്‍ വിധിച്ച കാറ്റിണ്റ്റെ സഹചാരി.
മൊഴിയാലല്ല സഖി,മിഴിയാല്‍
മനമെത്ര നാം വിവര്‍ത്തനം ചെയ്ത്‌.
ഉടലാലല്ല ഉള്ളറിവാല്‍ നാമെത്ര പുണറ്‍ന്നു.
ഉടലില്‍ നിന്നടറ്‍ന്ന തൂലിക പോല്‍ചിതരുമോറ്‍മ്മ പാറുന്നു
. അകന്നാലും നിന്നോര്‍മ്മ എന്നെ നടത്തുന്നു

Friday, July 1, 2011

കവിത

1
2 Buzz This
മാപ്പ്‌
ഒന്ന്
ദ്രവിക്കുമോലയില്‍ മരിക്കുമക്ഷരം
ചികഞ്ഞകത്തൊരാള്‍ മറയുമോരോ
സുകൃതങ്ങളെണ്ണി,
ഇടക്കയുണരുമ്പോല്‍ഇടയ്ക്ക്‌ ചൊല്ലുന്നു..
. ഉണര്‍ന്നിരുന്നിതുംഉണ്ണീ,
ഹൃദിസ്ഥമാക്കുക.
ജ്വലിക്കും യൌവനയുക്തിയില്‍,
വേണ്ട നിണ്റ്റെ ജരച്ച പൈതൃകമെന്ന്
തിരസ്കരിച്ചകലുമ്പോള്‍
തപിക്കുമേതോ
ഭോഗ- തര്‍ഷയില്‍
തേടുന്നിവനൊരു കാമതീര്‍ത്ഥം
രണ്ട്‌
ചോരതുപ്പി മരിക്കും പകലിന്‍
ജഢം തിന്നുടല്‍ ചീര്‍ത്ത-
രാവിന്നാസുരതകളില്‍
രമിക്കേ ഒര്‍ത്തില്ലൊ,ടുവില്‍
ഗൃഹഗര്‍ഭത്തിലാര്‍ത്തനായി
കിടക്കുമ്പോള്‍
മലിനഭൂതത്തിലേക്കൊരു നാഭീനാളി
ശ്ളഥസ്മൃതി ചേര്‍ക്കുമെന്ന്,
മനമിരുണ്ട്‌ വിങ്ങുമെന്ന്...

കവിത

1
2 Buzz This
നാം തമ്മില്‍ എന്ത്‌ ?

പ്രിയനേ നാം തമ്മില്‍ എന്ത്‌?
ദര്‍ശമാത്രയില്‍ നാം
വിചാരഭാരങ്ങളില്ലാതെപ്രകാശദൂരങ്ങള്‍
താണ്ടുന്നുവല്ലോ.
മിഴികളില്‍ വര്‍ണ്ണങ്ങളെഴുതിയും
ചലനങ്ങളില്‍ മായ്ച്ചുമിരിക്കുന്നല്ലോ.
മൊഴികളില്‍ മധുരം നിറച്ചും
നിമിഷങ്ങളില്‍ നുകര്‍ന്നുമിരിക്കുന്നല്ലോ.
സ്പര്‍ശത്തില്‍ കുളിരാല്‍ ദേഹം കഴുകിയും
പരാഗം പുതച്ചുമിരിക്കുന്നല്ലോ.
ഹൃദയത്തില്‍ ചാറുന്ന മഴയായും
പുറമേ തഴുകുന്ന കാറ്റായുമിരിക്കുന്നല്ലോ.
വിരഹത്തില്‍ ഇച്ഛയാല്‍ പശിച്ചും
വിചാരത്തില്‍ ചുട്ടുമിരിക്കുന്നല്ലോ.
വര്‍ഷം മണ്ണിനോടെന്നപോലെ പ്രിയനെ,
നീ എണ്റ്റെ ഉള്ളിണ്റ്റെ ആഴത്തിലും
കിനാവിണ്റ്റെ പരപ്പിലും ചെയ്യുന്നതെന്ത്‌?